Wednesday 23 October 2019




സന്തോഷ് പണ്ഡിറ്റ് ശുദ്ധനായ നല്ല മനുഷ്യനെന്ന് ഉണ്ണി മുകുന്ദന്‍

By Anju N P.01 Jan, 2018

imran-azhar

 


സന്തോഷ് പണ്ഡിറ്റ് ശുദ്ധനായ നല്ല മനുഷ്യനെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. സംസാരിച്ചിരിക്കാന്‍ പറ്റിയ നല്ലൊരു സുഹൃത്ത് കൂടിയാണ് അദ്ദേഹം. ഫേസ്ബുക്ക് ലൈവില്‍ മാസ്റ്റര്‍പീസിന് ലഭിച്ച പ്രതികരണത്തിന് നന്ദി പറയവെയാണ് താരം പണ്ഡിറ്റിനെ കുറിച്ച് അഭിപ്രായപ്പെട്ടത്.
സന്തോഷ് പണ്ഡിറ്റ് നല്ല മനുഷ്യനും വളരെ ബുദ്ധിശാലിയുമാണ്. പണ്ഡിറ്റിനൊപ്പം പ്രവര്‍ത്തിച്ചത് നല്ല അനുഭവമായിരുന്നുവെന്നും ഈ സിനിമ പണ്ഡിറ്റിന് ഭാഗ്യങ്ങള്‍ കൊണ്ടുവരട്ടെ എന്നും ഉണ്ണി മുകുന്ദന്‍ ആശംസിച്ചു.

 


മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റര്‍പീസ്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. സിഎച്ച് മുഹമ്മദാണ് ചിത്രത്തിന്റെ നിര്‍മാതാവ്. മുകേഷ്, കലാഭവന്‍ ഷാജോണ്‍, പൂനം ബാജ്വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, പാഷാണം ഷാജി എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാസ്റ്റര്‍പീസ് നല്ല രീതിയില്‍ മുമ്പോട്ട് പോകുന്നതില്‍ സന്തോഷമുണ്ടെന്നും എല്ലാ സപ്പോര്‍ട്ടിനും നന്ദിയും അറിയിച്ചു. സിനിമ കാണാത്തവരോട് തീര്‍ച്ചയായും സിനിമ കാണണമെന്നും താരം അഭ്യര്‍ത്ഥിച്ചു.