Thursday 02 April 2020




അലിയാരുടെ ഓമന ബീവി നബി തങ്ങടെ ഫാത്തിമ ബീവി..... വാങ്ക് സോങ് പുറത്ത്

By online desk .26 Feb, 2020

imran-azhar

 


മുസ്ലിം പശ്ചാത്തലത്തിലൊരുങ്ങുന്ന "വാങ്ക്" എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി
ആദ്യ സോങ്ങും പുറത്തു വന്നു ...നോബുകാലത്തിന്റെ അവസാനമായി മാസം കാണുന്നതും പെരുന്നാളിന്റെ ഒരുക്കവുമാണ് വാങ്ക് എന്ന സിനിമയുടെ ആദ്യ സോങിലൂടെ പുറത്തു വന്നത്  പാട്ടിൽ ഒരു മലബാർ മുസ്ലിം കുടുംബത്തെ പരിചയപ്പെടുത്തുന്നു.പി എസ് റഫീക്കിന്റെ വരികൾക്ക് ഔസേപ്പച്ചൻ ആണ് സംഗീതം നൽകിയിരിക്കുന്നത് ആലാപനം അമൽ ആന്റണിയും നിർവഹിച്ചിരിക്കുന്നു.

 


സിനിമ ചരിത്രത്തിലാദ്യമായി ഒരു വനിതയുടെ രചനയിൽ മറ്റൊരു വനിത സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്പ്രശസ്ത സംവിധായകനായ വി കെ പ്രകാശിന്റെ മകൾ കാവ്യാ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗതയായ ഷബ്‌ന മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാട്ടിപുറത്തുകാരിയായ റസിയ യുടെ മനസ്സിൽ ഉണ്ടായ ആഗ്രഹമാണ് സിനിമയുടെ പ്രമേയം .

 

title poster of വാങ്ക് എന്നതിനുള്ള ചിത്ര ഫലം


ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഉണ്ണി ആറിന്റെ വാങ്ക് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 7 ജെ ഫിലിംസിന്റെയും, ഷിമോഗ ക്രിയേഷൻസിന്റെയും ബാനറിൽ സിറാജുദീനും, ഷബീർ പത്താനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനശ്വര രാജൻ, നന്ദന വർമ്മ, വിനീത്, ഗോപിക, മീനാക്ഷി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.