Saturday 18 November 2017

വന്ദനത്തിനെ ഗാഥ ഇതാ ഇവിടെയുണ്ട് !!!അവര്‍ മോഹന്‍ലാലിനെ കുറിച്ചു പറഞ്ഞത്

By BINDU PP.08 Sep, 2017

imran-azhar

 

 

വന്ദനം സിനിമയിലെ ഗാഥയെ ഓർക്കാത്ത ഒരു മലയാളിപോലുമില്ല. കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ചു നിൽക്കുമ്പോഴായിരുന്നു ഗിരിജ സിനിമ വിടുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തില്‍ ഗിരിജയായിരുന്നു നായിക. ചിത്രം സൂപ്പർ ഹിറ്റായതിനുപിന്നാലെ മണിരത്‌നത്തിന്റെ അടുത്ത ചിത്രത്തിലേക്ക് അവസരം ലഭിച്ചെങ്കിലും നടി അത് നിരസിക്കുകയായിരുന്നു. ആ സമയത്താണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തിരുമാനിച്ചത് അതുകൊണ്ട് മാത്രമാണ് സിനിമ നിരസിക്കേണ്ടി വന്നതെന്ന് നടി ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഈ നടി ഇപ്പോൾ എവിടാണെന്ന് അറിയാൻ ഓരോ മലയാളികൾക്കും ആകാംഷയാണ്. ഇപ്പോള്‍ നടി എഴുത്തിലും പത്രപ്രവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുകയാണ്.

 

വന്ദനത്തെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും ഗാഥ പറഞ്ഞത് ഇങ്ങനെ

 

ഒരു നടന്‍ എന്ന നിലയിലുള്ള ടെക്‌നിക്കല്‍ കഴിവിനേക്കാള്‍ മോഹന്‍ലാലിന്റെ സ്‌ക്രീന്‍ പ്രസന്‍സ് നമ്മെ ആകര്‍ഷിക്കും. ആര്‍ക്കും ഇഷ്ടം തോന്നി പോകുന്ന ആത്മാര്‍ഥമായ ഒന്നാണ് അത്. വന്ദനത്തിന്റെ ടീം വളരെ നല്ലതായിരുന്നു എന്ന് ഇവര്‍ പറയുന്നു. അവരുടെ എനര്‍ജിയാണ് ആ സിനിമയുടെ വിജയം. ഗാഥാ ജാം സ്വീകരിക്കപ്പെടാന്‍ കാരണം അതില്‍ ഒരു നിഷ്‌കളങ്കത ഉള്ളതു കൊണ്ടാണ്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും മോഹന്‍ലാലിനും അദേഹത്തിന്റെ പൂര്‍ണ്ണതയുള്ള അഭിനയത്തിനുമാണ് എന്നും ഗിരിജ പറയുന്നു.