Sunday 12 July 2020




വേറിട്ട ഗെറ്റപ്പിൽ സിജു വിൽസൺ; വരയൻ പോസ്റ്റർ വൈറൽ

By Sooraj Surendran .18 Jan, 2020

imran-azhar

 

 

നവാഗതനായ ജിജോ ജോസഫ് സിജു വിൽസണെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് വരയൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു. ഫസ്റ്റ് ലുക്കിൽ വൈദികന്റെ വേഷത്തിലാണ് സിജു വിൽസൺ എത്തുന്നത്. ജൂഡ് ആന്തണി, ജോയ് മാത്യു , വിജയരാഘവൻ , മണിയൻ പിള്ള രാജു , ജൂഡ് ആന്റണി, ജയശങ്കർ, അരിസ്റ്റോ സുരേഷ് , ഡാവിഞ്ചി, ഏഴുപുന്ന ബൈജു, അന്തിനാട് ശശി, ദീപക് കാക്കനാട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷണങ്ങളിലെത്തുന്നത്. ലിയോണയാണ് നായിക. പ്രകാശ് അലക്സ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഡാനി കപൂച്ചിൻ ആണ്. ആലപുഴയിലും പരിസര പ്രദേശങ്ങളിലായി വരയന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 'ചിരിക്ക് പിന്നിലെ ഭീകരത' എന്ന ടാഗ് ലൈനോടെയാണ് ചിത്രം ഒരുങ്ങുന്നത്. സത്യം സിനിമാസിന്‍റെ ബാനറിൽ എ.ജി. പ്രേമചന്ദ്രൻ ആണ് ചിത്രം നിർമ്മിക്കുന്നത്.