Tuesday 18 September 2018



'കല്യാണം' ഇന്ന് തിയറ്ററിലെത്തി - സിനിമയെപ്പറ്റി വര്‍ഷ ബോലമ്മ

By Abhirami Sajikumar.23 Feb, 2018

imran-azhar

സതുരന്‍, യാനും തീയവന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കൂര്‍ഗ് സുന്ദരി വര്‍ഷ ബോലമ്മ നായികയായ 'കല്യാണം' ഇന്ന് തിയറ്ററിലെത്തി്. എസ്‌കേപ്പ് ഫ്രം ഉഗാണ്ട, സാള്‍ട്ട് മാംഗോട്രീ എന്നിവയ്ക്കുശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്ത കല്യാണത്തില്‍ മുകേഷിന്റെയും സരിതയുടെയും മകന്‍ ശ്രാവണ്‍ മുകേഷാണു നായകന്‍. 'ഏറെ ഹെല്‍പ്ഫുള്‍ ആയിരുന്നു ശ്രാവണ്‍്. ശ്രീനിവാസന്‍ സാര്‍, മുകേഷ് സാര്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്നു എന്നതുതന്നെ പ്രചോദനമായിരുന്നു. മലയാളത്തില്‍ എന്റെ ആദ്യ ചിത്രമല്ലേ കല്യാണം. അതുതന്നെ പ്രചോദനം നല്കുന്ന കാര്യമാണല്ലോ..' കല്യാണത്തില്‍ നായികാ കഥാപാത്രം ശാരിയായി വേഷമിട്ട യുവതാരം വര്‍ഷ ബോലമ്മ സംസാരിക്കുന്നു.

സിനിമയിലേക്കുള്ള വഴി...

'ഡബ്‌സ്മാഷ് ചെയ്യുന്ന കാലം മുന്‍പു സിനിമ ചെയ്തു' ചെറുപ്പം മുതല്‍ സിനിമയും അഭിനയവും തന്നെയാണ് എന്റെ പാഷന്‍. അമ്മയുടെ ഫേവറിറ്റ് മലയാളം സിനിമകളാണ്. ചെറുപ്പം തൊട്ടു ഞാനും മലയാളം സിനിമകളാണു കാണുന്നത്. ഞങ്ങളുടെ ഭക്ഷണരീതികള്‍ക്ക് കേരളത്തിലെ ഭക്ഷണരീതിയുമായി സാദൃശ്യമുണ്ട്. ബംഗളൂരുവില്‍ ബിഎസ് സി മൈക്രോബയോളജിക്കു പഠിക്കുന്‌പോഴാണ് രാജീവ് പ്രസാദ് സംവിധാനം ചെയ്ത സതുരന്‍ എന്ന തമിഴ്ചിത്രത്തില്‍ ഓഡിഷനിലൂടെ അവസരം കിട്ടിയത്. ഒരു രാത്രി നടക്കുന്ന സംഭവങ്ങളാണ് അതിന്റെ പ്രമേയം, ത്രില്ലര്‍ മൂവി. അതിനുശേഷം യാനും തീയവന്‍ എന്ന തമിഴ് ചിത്രം, മിസ്റ്ററി ത്രില്ലറാണ്. സിങ്കം2 ല്‍ അസിസ്റ്റന്റായിരുന്ന പ്രശാന്ത് ജി. ശേഖറായിരുന്നു സംവിധായകന്‍. അതിലും നായികാവേഷം. പുതുമുഖം അശ്വിന്‍ ആയിരുന്നു നായകന്‍. രാജു സുന്ദരം മാസ്റ്ററായിരുന്നു വില്ലന്‍ വേഷം ചെയ്തത്. അതിനുശേഷം തമിഴില്‍ 96 എന്ന സിനിമ ചെയ്തു. അതില്‍ വിജയ് സേതുപതി സാറാണു നായകന്‍. അതിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോഴാണ് കല്യാണം സിനിമയില്‍ ജോയ്ന്‍ ചെയ്തത