Friday 15 November 2019




സംഗീത സംവിധായകന്‍ മുഹമ്മദ് സഹൂര്‍ ഖയാം ഹാഷ്മി നിര്യാതനായി

By Sooraj Surendran.20 Aug, 2019

imran-azhar

 

 

ബോളിവുഡ് സംഗീത സംവിധായകന്‍ മുഹമ്മദ് സഹൂര്‍ ഖയാം ഹാഷ്മി (92) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു അദ്ദേഹം. കഭി കഭി, ഉമ്രാവോ ജാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടിയത്.

 

അമിതാഭ് ബച്ചനൊപ്പം രാഖിയും ഒന്നിച്ചഭിനയിച്ച കഭീ കഭീ എന്ന ചിത്രത്തിലെ ഖയാം ഈണമിട്ട കഭീ കഭീ മേരേ ദില്‍ മേം എന്ന ഗാനം സംഗീത പ്രേമികളുടെ മനസ്സില്‍ എന്നും തങ്ങിനില്‍ക്കുന്ന ഗാനമാണ്. സഹീര്‍ ലുധിയാന്‍വിയായിരുന്നു ഗാനത്തിനായി വരികളെഴുതിയത്. രേഖ, നസ്രുദ്ദീന്‍ ഷാ എന്നിവര്‍ അഭിനയിച്ച ഉമ്രാവോ ജാനിലെ സംഗീതത്തിന് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം, ഫിലിംഫെയര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു. സിനിമാ പ്രേമികള്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി മെലഡികള്‍ സമ്മാനിച്ച കലാകാരനാണ് അദ്ദേഹം. സംഗീത നാടക അക്കാദമി പുരസ്‌കാരം, പദ്മഭൂഷന്‍ എന്നീ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.