Friday 18 October 2019




സൗഹൃദം, പ്രണയം, പ്രതികരണം സ്റ്റാൻഡ് അപ്പിനെ വരവേൽക്കാൻ പ്രേക്ഷകർ; ഫിലിം ലോഞ്ച് മമ്മൂട്ടി നിർവ്വഹിക്കും

By Sooraj Surendran.10 Oct, 2019

imran-azhar

 

 

നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ മാൻഹോളിനുശേഷം വിധുവിൻസെന്റ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാൻഡ് അപ്പ്. നിമിഷ സജയനും, രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫിലിം ലോഞ്ച് മെഗാസ്റ്റാർ മമ്മൂട്ടി നിർവ്വഹിക്കും. ഒക്ടോബർ 12 ശനിയാഴ്ച കൊച്ചി അവന്യു സെന്ററിൽ വൈകിട്ട് 7 മണിക്കാണ് ചിത്രത്തിന്റെ ഫിലിം ലോഞ്ച് നടക്കുക.

 

അർജുൻ അശോകൻ, വെങ്കിടേഷ്, ജൂനൈസ്, നിസ്താർ അഹമ്മദ്, സുനിൽസുഗത, സജിത മഠത്തിൽ, സീമ, ദിവ്യ ഗോപിനാഥ്, സേതുലക്ഷ്മിയമ്മ, ജോളി ചിറയത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കോമഡി ക്രൈം ഡ്രാമയായാണ് വിധു വിൻസെന്റ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ്, ബി.ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 

ചിത്രത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത കഥാപാത്രത്തെയാണ് നിമിഷ സജയനും രജീഷ വിജയനും അവതരിപ്പിക്കുന്നത്.നർമ്മത്തിന്റെ അകമ്പടിയോടെയാണ് ചിത്രം മുന്നേറുന്നതെങ്കിലും ആനുകാലിക പ്രാധാന്യമുള്ള സംഭവങ്ങളും ചിത്രത്തിൽ പറയുന്നു. ഉമേശ് ഓമനക്കുട്ടൻ ആണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ബിലുപത്മിനി നാരായണൻ എഴുതിയ വരികൾക്ക് വർക്കി സംഗീതം നൽകുന്നു.ഒരേ തൂവല്‍ പക്ഷി എന്ന് തുടങ്ങുന്ന തീം സോങ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.