Friday 15 November 2019




ബോ​ളി​വു​ഡ് ന​ടി വി​ദ്യ സി​ൻ​ഹ (71) അ​ന്ത​രി​ച്ചു

By Sooraj Surendran .15 Aug, 2019

imran-azhar

 

 

മുംബൈ: ബോളിവുഡ് നടി വിദ്യ സിൻഹ (71) അന്തരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു വിദ്യ സിൻഹ. 1974 ല്‍ പുറത്തിറങ്ങിയ രാജ കാക എന്ന ചിത്രത്തിലൂടെയാണ് വിദ്യ ബോളിവുഡ് രംഗത്തേക്ക് വരുന്നത്. ചോട്ടി സി ബാത്, പാട്ടി പാട്‌നി ഓര്‍ വോ എന്നിവ വിദ്യ സിൻഹയുടെ കരിയറിലെ മികച്ച ചിത്രങ്ങളാണ്. 1974 ല്‍ പുറത്തിറങ്ങിയ ബസു ചാറ്റര്‍ജിയുടെ രാജ്‌നിഗന്ധയില്‍ അമോള്‍ പലേക്കര്‍ക്കൊപ്പവും വിദ്യ സിൻഹ അഭിനയിച്ചിരുന്നു. ടെലിവിഷൻ പരിപാടികളിലും സജീവമായിരുന്നു വിദ്യ സിൻഹ.