By santhisenanhs.21 Jun, 2022
തെന്നിന്ത്യൻ സിനിമയുടെ പ്രിയ താരജോഡിയാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഇരുവരുടെയും വിവാഹം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ നയൻസും വിക്കിയും തായ്ലന്ഡില് മധുവിധു ആഘോഷിക്കുന്ന ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. വിഘ്നേഷാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.
ജൂണ്‍ ഒമ്പതിനാണ് ഇരുവരും വിവാഹിരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചുരുക്കം സിനിമാപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കടുത്ത നിയന്ത്രങ്ങള്‍ക്കിടയില്‍ നടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ചടങ്ങിന്റെ ചിത്രം പകര്‍ത്താന്‍ പോലും അതിഥികളായി എത്തിയവര്‍ക്കും അനുവാദമുണ്ടായിരുന്നില്ല.
തമിഴ്നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങിലെ അതിഥികളായിരുന്നു. രജനികാന്ത്, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്ത്തികേയന്,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങളും അതിഥികളാകുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന് വിവാഹ വേദിയില്‍ എത്തിയിരുന്നു.