Friday 17 November 2017

'അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്ന സീന്‍ ഉണ്ടല്ലോ.. അതെല്ലാം അസാധ്യമാണ്' :ലാലേട്ടനെക്കുറിച്ച് വിജയ് സേതുപതി

By BINDU PP.29 Jul, 2017

imran-azhar

 

 

 

'ലാല്‍ സാറിന്റെ അഭിനയം സൂപ്പറാണ്. വീടും ഓഫീസും പരസ്പരം തിരിച്ചറിയാതെ, അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്ന സീന്‍ ഉണ്ടല്ലോ. അതെല്ലാം അസാധ്യമാണ്' പുതിയ തമിഴ് സിനിമയുടെ കിടയറ്റ അഭിനയത്തിന്റെ മുഖമായി മാറിക്കൊണ്ടിരിക്കുന്ന വിജയ് സേതുപതിയാണ് മലയാളത്തിന്റെ സ്വന്തം ലാലേട്ടനെ കുറിച്ച് പറഞ്ഞതാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. മോഹൻലാൽ രമേശൻ നായരെന്ന കഥാപാത്രം മലയാളികളെ വിസ്മയപ്പെടുത്തിയിട്ടുണ്ട്. തന്മാത്ര എന്ന ചിത്രം എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതാണ്. താൻ 'വീണ്ടും ചില വീട്ടുകാര്യങ്ങള്‍ 'കണ്ടിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്റെ കടുത്ത ഫാനാണ്. വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ ഒരാള്‍ ഓട്ടോയില്‍ വന്നിറങ്ങുന്ന രംഗമുണ്ട്. കണ്ണടയും പോളിസ്റ്റര്‍ ഷര്‍ട്ടും ധരിച്ചുകൊണ്ടുള്ള ശരിക്കും ഒരു ഫ്രോഡ് ലുക്ക്. നെടുമുടി വേണു സാര്‍. മമ്മൂട്ടി സര്‍ അഭിനയിച്ച സിനിമകള്‍. സിനിമ കണ്ട് പഠിച്ചത് തെലുങ്കും തമിഴും മലയാളം കണ്ടിട്ടാണ്. ഹോളിവുഡ് സിനിമകള്‍ കാണാറില്ല ഞാന്‍.' തന്മാത്ര' എന്നെ വിസ്മയിപ്പിച്ച സിനിമയാണ്. ലാല്‍ സാറിന്റെ അഭിനയം സൂപ്പറാണ്. വീടും ഓഫീസും പരസ്പരം തിരിച്ചറിയാതെ, അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്ന സീന്‍ ഉണ്ടല്ലോ. അതെല്ലാം അസാധ്യമാണ്-വിജയ് സേതുപതി പറഞ്ഞു.ചെറുപ്പത്തില്‍ ഭയങ്കര അപകര്‍ഷതാബോധമായിരുന്നു. മാധവനും കാര്‍ത്തികും സിദ്ധാര്‍ത്ഥുമെല്ലാം ഫ്രെയിമില്‍ വന്നു നിന്നാല്‍ എന്തു ഭംഗിയാണ്.എന്നാൽ ഇന്ന് സേതുപതി ആ നടന്മാരോളം വളർന്നു. "വിക്രം വേദാ" എന്ന സേതുപതി ചിത്രം തീയേറ്ററുകളിൽ ഓടുകയാണ്.