Saturday 31 October 2020




അര്‍ഹിക്കുന്ന വിലയില്ല, മലയാളത്തില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ്

By geethu nair.17 Oct, 2020

imran-azhar

അര്‍ഹിക്കുന്ന വില കിട്ടാത്തതിനാല്‍ മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ്. മലയാളത്തിലും തെന്നിന്ത്യയിലും ആയി ഒരു പിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ഗായകനും ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനുമായ വിജയ് യേശുദാസിന്റെ സുപ്രധാന വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് ആരാധകര്‍. അവഗണന മടുത്തതുകൊണ്ടാണ് ഇപ്പോള്‍ ഈ തീരുമാനം എടുക്കുന്നതിനും താരം വ്യക്തമാക്കുകയാണ്.പിതാവ് യേശുദാസും സംഗീത ലോകത്ത് ഒരുപാട് ദുരനുഭവങ്ങള്‍ നേരിട്ടുള്ള വ്യക്തിയാണ്. തനിക്കും അതുപോലെ അവഗണനകള്‍ ലഭിക്കുന്നുണ്ടെന്നും പിന്നണിഗാന രംഗത്തെത്തിയിട്ട് 20 വര്‍ഷം തികയുകയാണ് എന്നും വിജയ് പറയുന്നു. ജോസഫ് എന്ന ചിത്രത്തിലെ പൂമുത്തോളെ എന്ന ഗാനത്തിലൂടെ താരത്തിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
മൂന്നു സംസ്ഥാന അവാര്‍ഡുകള്‍ ആണ് വിജയ് യേശുദാസ് നേടിയിട്ടുള്ളത്. മലയാളത്തിലെ മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസിന് മിക്കതും ലഭിച്ചവ. ധനുഷ് നായകനായ മാരിയില്‍ താരം വില്ലന്‍ വേഷത്തിലെത്തിയും ശ്രദ്ധ നേടിയിരുന്നു. വിജയുടെ ഈ സുപ്രധാന വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് ആരാധകര്‍ ഇപ്പോള്‍.