Saturday 22 September 2018



'വിരാട് കോലിയും അനുഷ്ക ശര്‍മയും പ്രണയം പങ്കുവെക്കുന്നു' ; വീഡിയോ വൈറൽ

By BINDU PP .12 Feb, 2018

imran-azhar

 

 

 


ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്ക ശര്‍മയുടെയും പ്രണയം പങ്കുവെക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധര്‍ക്ക് ഇപ്പോഴും ആവേശമാണ്. അതുകൊണ്ടു തന്നെ വിവാഹ സല്‍ക്കാരത്തിനിടെ രണ്ടുപേരും നൃത്തം ചെയ്യുന്ന ഒരു വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.മുംബൈയില്‍ നടന്ന വിവാഹ സല്‍ക്കാരത്തിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇരുവരും ചേര്‍ന്നു നിന്ന് സംഗീതത്തിനനുസരിച്ച്‌ ചുവടു വയ്ക്കുന്നു.ഡിസംബര്‍ 11 നായിരുന്നു കോലി-അനുഷ്ക വിവാഹം. ഇറ്റലിയിലെ ടസ്കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. പിന്നീട് ഡല്‍ഹിയിലും മുംബൈയിലും നടന്ന പ്രമുഖര്‍ പങ്കെടുത്തു.