Tuesday 20 August 2019




വിശാല്‍ വിവാഹിതനാകുന്നു....

By anju.19 Jan, 2019

imran-azhar

 

പ്രശയ്ത തമിഴ് സിനിമാ താരം വിശാല്‍ വിവാഹിതനാകുന്നു. നടിയും ഹൈദരാബാദ് സ്വദേശിയുമായ അനിഷ അല്ലയാണ് വധു. വിശാല്‍ തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്ത് വിട്ടത്. ഇരുവരും തമ്മിലുള്ള ഫോട്ടോയും വിശാല്‍ ട്വിറ്ററില്‍ പങ്കുവച്ചു.

 


'അതെ, ഞാന്‍ സന്തോഷത്തിലാണ് അതീവ സന്തോഷത്തില്‍. അവളുടെ പേര് അനിഷ അല്ല. അവള്‍ സമ്മതമാണെന്ന് പറഞ്ഞു, അങ്ങനെ വിവാഹം തീരുമാനിച്ചു. ഇതന്റെ ജീവിതത്തിലെ വലിയൊരു മാറ്റമാണ്. വിവാഹതിയതി പിന്നീട് അറിയിക്കും.' എന്ന് വിശാല്‍ ട്വിറ്ററില്‍ കുറിച്ചു.

 

 


ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയുമായി വിശാല്‍ പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പുണ്ടായിയിരുന്നു. 2019ല്‍ ഇരുവരും വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. ചടങ്ങുകളില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതും വാര്‍ത്തകള്‍ക്ക് കാരണമായി. ഇരുവരും ഈ വാര്‍ത്ത പലപ്പോഴായി നിഷേധിച്ചിരുന്നു.

 

Yes.. happy. Too happy. Happiest. Her name s #AnishaAlla. And yes she said yes. And it’s confirmed. My next biggest transition in life.😬😬😬😬❤️❤️❤️😘😘😘 will be announcing the date soon. God bless. pic.twitter.com/NNF7W66T2h

— Vishal (@VishalKOfficial) January 16, 2019 ">