Tuesday 20 November 2018


ഗായിക വൈക്കം വിജയലക്ഷ്മി ഇന്ന് വിവാഹിതയാവുന്നു

By uthara.22 Oct, 2018

imran-azhar


മലയാളികളുടെ പ്രിയ ഗായിക ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഇന്ന് മാംഗല്യം. ഇന്ന് രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിൽ വൈക്കം മഹാദേവക്ഷേത്രത്തില്‍ വച്ചാണ് വിവാഹം വി മുരളീധരന്റേയും വിമലയുടേയും ഏകമകളായ വിജയലക്ഷ്മിയെ ജീവിതസഖിയാകുന്നത് മിമിക്രി കലാകാരനും ഇന്റീരിയര്‍ ഡെക്കറേഷന്‍ കരാറുകാരനുമായ എന്‍.അനൂപാണ് .

രണ്ട് വർഷങ്ങൾക്ക് മുൻപ് വിജയലക്ഷ്മിയുടെ കുടുംബ ക്ഷേത്രത്തിൽ എത്തിയപ്പോഴായിരുന്നു ഇരുവരും പരിചയത്തിലായത് .അതിനു ശേഷമാണ് വിവാഹാഭ്യർത്ഥനയുമായി അനൂപ് എത്തുന്നത് .സംഗീതം ഏറെ ഇഷ്‌ടപ്പെടുന്ന വിജയലക്ഷ്മിയെ പോലെ തന്നെ സംഗീതത്തിലും ഏറെ കഴിവുള്ള വ്യക്തി കൂടിയാണ് അനൂപ് .