Friday 22 June 2018

'ആദി'യിലെ പ്രണവ് മോഹൻലാലിന്റെ നായിക ? ജിത്തു ജോസഫ് വെളിപ്പെടുത്തി

By BINDU PP.02 Aug, 2017

imran-azhar

 

 

 

താരരാജാവിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി എത്തുന്ന സിനിമയാണ് 'ആദി '. മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കികൊണ്ടിരിക്കുയാണ് ഈ ചിത്രത്തെ. ആദിയില്‍ നിന്നും ഇപ്പോള്‍ പുറത്തുവരാന്‍ എല്ലാവരും ആഗ്രഹിക്കുന്നത് ആരായിരിക്കാം ആദിയില്‍ പ്രണവിന്റെ നായിക എന്നതാണ്.അതിനുള്ള ഉത്തരമാണ് ചിത്രത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫ് തന്നെ ഇവിടെ പറയുന്നത്. ചിത്രത്തിന്റെ വിഷേശങ്ങള്‍ പങ്കുവെച്ചുകൊണ്ടു ജിത്തു ജോസഫ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചിത്രത്തില്‍ മൂന്ന് പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ട്. ലെന, അനുശ്രീ, അദിതി രവി (അലമാര ഫ്രെയിം) എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇവരാരും തന്നെ പ്രണവിന്റെ നായികമാരല്ല. ഇവര്‍ക്ക് മൂന്ന് പേര്‍ക്കും ചിത്രത്തില്‍ പ്രാധാന്യമുണ്ടെങ്കിലും ഇവരൊന്നുമല്ല പ്രണവിന്റെ നായിക എന്നാണ് ജിത്തു ജോസഫ് പറയുന്നത്.