Tuesday 20 November 2018


വിവാഹം ചെയ്യുന്നെങ്കിൽ ആര്യയെ മാത്രം: അബർനദി

By Sooraj Surendran.03 Nov, 2018

imran-azhar

 

 

തന്റെ ജീവതത്തിൽ ഒരു വിവാഹമുണ്ടെങ്കിൽ അത് ആര്യയുമായി ,മാത്രമായിരിക്കുമെന്ന് അബർനദി. ജി.വി.പ്രകാശിന്റെ നായികയായി അരങ്ങേറ്റം കുറിക്കുന്ന പുതുമുഖ താരമാണ് അബർനദി. ആര്യ അല്ലാതെ മറ്റാരെയും തനിക്ക് ഭർത്താവായി സങ്കൽപ്പിക്കാനാകില്ലെന്ന് അബർനദി ആവർത്തിച്ച് പറഞ്ഞു. തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അബർനദിയുടെ പ്രതികരണം. ആര്യയുടെ വധുവിനെ കണ്ടെത്താൻ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുത്ത വ്യക്തികൂടിയാണ് അബർനദി. തന്റെ തീരുമാനത്തിൽ ഒരിക്കലും മാറ്റമുണ്ടാകില്ലെന്നും ആര്യയെ മാത്രമേ വിവാഹം ചെയ്യൂ എന്നും അബർനദി വ്യക്തമാക്കി. നിലവിൽ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും തനിക്ക് കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെന്നും അബർനദി പറഞ്ഞു.