Wednesday 24 January 2018

ഇത്തവണയും കൊല്ലൂരില്‍ ദര്‍ശനം നടത്താൻ ഗാനഗന്ധർവൻ എത്തി !!!

By Bindu PP.11 Jan, 2018

imran-azhar

 

 


കാസര്‍ഗോഡ് : ഗാനഗന്ധർവൻ പതിവുകൾ തെറ്റിക്കാതെ പിറന്നാൾ ആഘോഷിക്കാൻ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തി.യേശുദാസിന്റെ എഴുപത്തിയെട്ടാം ജന്മദിനമായിരുന്നു ഇന്നലെ കഴിഞ്ഞത്. തലേന്ന് തന്നെ കൊല്ലൂർ ക്ഷേത്രത്തിൽ എത്തിയിരുന്നു. ഭാര്യ പ്രഭ യേശുദാസിനും മകൻ വിനോദ് യേശുദാസിനുനുമൊപ്പമായിരുന്നു ഗാനഗന്ധർവൻ കൊല്ലൂർ ക്ഷേത്ര സന്നിധിയിൽ എത്തിയത്.രാവിലെ ക്ഷേത്രദര്‍ശനം നടത്തിയ യേശുദാസ് ചണ്ഡികയാഗത്തിലും പങ്കെടുത്തു. തുടര്‍ന്ന് സരസ്വതി മണ്ഡപത്തില്‍ കുട്ടികളുടെ സംഗീതാര്‍ച്ചനയില്‍ സംബന്ധിച്ച് കീര്‍ത്തനം ആലപിച്ചു. സൗപര്‍ണ്ണികാമൃതം സംഗീത പുരസ്‌കാരം ഗുരുവായൂര്‍ ദേവസ്വം കൃഷണനാട്ടം ചുട്ടിയാശാന്‍ പിആര്‍ ശിവകുമാറിന് സമ്മാനിച്ചു. വൈകിട്ടോടെ യേശുദാസ് കൊല്ലൂരില്‍ നിന്നും തിരിച്ചു പോകും.

സിനിമ മേഖലയിൽ നിന്നും പുറത്തുമായി നിരവധിപേർ ദാസേട്ടനെ പിറന്നാൾ ആശംസകൾ അറിയിച്ചു.......