Saturday 21 April 2018

നടിയുടെ പേര് വെളിപ്പെടുത്തിയത് അറിവില്ലായ്മ കൊണ്ടെന്ന്: അജു വര്‍ഗീസ്

By BINDU PP.09 Jul, 2017

imran-azhar

 

 

 

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിയുടെ പേര് വെളിപ്പെടുത്തിയത് അറിവില്ലായ്മ കൊണ്ടെന്ന് നടന്‍ അജു വര്‍ഗീസ്. താന്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചതാണെന്നും അജു വര്‍ഗീസ് പറഞ്ഞു. ഈ കേസില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, കൂടുതല്‍ വിവരങ്ങളൊന്നും പൊലീസില്‍ നിന്നും ലഭിച്ചിട്ടില്ല എന്നും അജു വര്‍ഗീസ് പറഞ്ഞു.നടിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ സംഭവത്തില്‍ അജു വര്‍ഗ്ഗീസിനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ കളക്ടീവിന്റെ പരാതിയിലായിരുന്നു നടപടിയെടുത്തത്.അജു വര്‍ഗീസിനെ കൂടാതെ സജി നന്ത്യാട്ട്, നടന്‍മാരായ ദിലീപ്, സലീം കുമാര്‍ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പേര് വെളിപ്പെടുത്തിയത് ഇരക്ക് കടുത്ത അപമാനം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കൃഷ്ണ പരാതി നല്‍കിയത്.