യുഎഇയിലെ ബീച്ചുകള്‍ സന്ദർശിക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതര്‍. ബീച്ചുകളിലുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളും മുങ്ങി മരണങ്ങളും കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഒരു മാസം നീണ്ടു നില്ക്കുന്ന ബോധവത്കരണ ക്യാമ്പയിനിന് ഫുജൈറ പൊലീസ് തുടക്കമിട്ടിരിക്കുന്നത്.
ജിദ്ദ സീസണ് 60 ദിവസം പിന്നിടുമ്പോൾ ഇതുവരെയെത്തിയത് 60 ലക്ഷം സന്ദര്‍ശകര്‍. വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളൊരുക്കിയ സീസണില്‍ സൗദിക്കകത്തും പുറത്തുനിന്നുമുള്ള വിവിധ രാജ്യക്കാരും സന്ദര്‍ശകരായെത്തുന്നുണ്ട്.
തെക്കന്‍ ഇറാനില്‍ ശനിയാഴ്ച പുലര്‍ച്ചെ റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായി. പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. പുലര്‍ച്ചെ 1.32-നാണ് ബന്ദര്‍ ഖമീറിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ആദ്യ ഭൂചലനം അനുഭവപ്പെട്ടത് .
സൗദിയില്‍ അടക്കാത്ത ഇലക്ട്രിക് ബില്ലുകളുടെ കുടിശ്ശിക തുക ആയിരം റിയാല്‍ കടന്നാല്‍ വൈദ്യുതി ബന്ധം വിഛേദിക്കുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി. വൈദ്യുതി ഉപഭോക്താക്കളുടെ അന്വേഷണത്തിനാണ് സൗദി ഇലക്ട്രിസിറ്റി കമ്പനി വിശദീകരണം നല്‍കിയത്.
ലോകരാജ്യങ്ങള്‍ക്കിടയില്‍ എണ്ണക്കയറ്റുമതിയിലെ കരുത്തനായ സൗദി അറേബ്യ, പുനര്‍ കയറ്റുമതി ഉള്‍പ്പെടെയുള്ള തങ്ങളുടെ എണ്ണ ഇതര കയറ്റുമതിയിലും വന്‍കുതിപ്പ് .
വിനോദ സഞ്ചാരികള്‍ക്ക് സൗദി അറേബ്യയില്‍ നിന്ന് വിദേശത്തേക്ക് പോയി മടങ്ങി വരാനുള്ള റീ-എന്‍ട്രി വിസ ലഭിക്കാന്‍ പാസ്പോര്‍ട്ടുകളില്‍ 90 ദിവസത്തില്‍ കുറയാത്ത കാലാവധിയുണ്ടാവണമെന്ന് സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്). റീ-എന്‍ട്രി വിസാ കാലാവധി മാസങ്ങളിലാണ് (60 ദിവസം, 90 ദിവസം, 120 ദിവസം) എങ്കില്‍ ഇഷ്യു ചെയ്യുന്ന ദിവസം മുതല്‍ മൂന്നു മാസത്തേക്കാണ് വിസക്ക് കാലാവധിയുണ്ടാകുക.
ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പുതിയ സംവിധാനവുമായി ഖത്തര്‍. ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായാണ് പുതിയ സംവിധാനം ഒരുക്കുന്നത് . സ്വകാര്യ വാഹനങ്ങള്‍ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം പാര്‍ക്ക് ചെയ്യാം .
ഇനിമുതൽ സൈക്കിളുമായി അബൂദബിയിലെ ബസുകളിൽ യാത്ര ചെയ്യാം . യാത്രയിൽ സൈക്കിൾ ഒപ്പം കരുതേണ്ടി വരുന്നവർക്കായാണ് അബൂദബിയിലെ പൊതുബസുകളിൽ ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ബസിൽ സൈക്കിൾ സൂക്ഷിക്കാൻ പ്രത്യേക ഇടമുണ്ട് .
യുഎഇില്‍ അഞ്ച് വര്‍ഷം താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാന്‍ അനുവദിക്കുന്ന ഗ്രീന്‍ വിസ പ്രഖ്യാപിച്ച് യുഎഇ.പ്രതിഭകള്‍, വിദഗ്ധരായ പ്രൊഫഷണലുകള്‍, ഫ്രീലാന്‍സര്‍മാര്‍, നിക്ഷേപകര്‍, സംരംഭകര്‍ എന്നിവരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ബഹ്റൈനിൽ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ 'നന്മയുടെ വാഹകർ'എന്ന പേരിൽ റമദാൻ സഹായ പദ്ധതികൾ സാമൂഹിക സഹകരണത്തോടെ നടപ്പാക്കുമെന്ന് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് വ്യക്തമാക്കി