Wednesday 23 January 2019


സൗദിയില്‍ നാല് ഇന്ത്യക്കാര്‍ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റില്‍

By UTHARA.21 Dec, 2018

imran-azhar


റിയാദ്: രണ്ട് മാസത്തിനിടെ സൗദിയിൽ നാല് ഇന്ത്യക്കാ‍ർ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പിടിയിലായാതായി ദേശിയ സുരക്ഷാ ഏജൻസി അറിയിച്ചു . നാല് ഇന്ത്യക്കാർ ഉൾപ്പെടെ 177 ഭീകരരെയാണ് സെപ്റ്റംബർ 25 മുതൽ ഡിസംബർ 12 വരെയുള്ള കാലയളവിൽ അറസ്റ്റിലായത് . വിവിധ പ്രവിശ്യകളിലെ ജയിലുകളിൽ അറസ്റ്റിലായവരെ ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അടക്കുകയും ചെയ്തു . 5397 ഭീകരരെ പുതിയ കണക്കനുസരിച്ച് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു .അറസ്റ്റിലായ ഭീകരരിൽ 94 പേർ സ്വദേശികളാണ്.