Monday 25 October 2021




കുവൈറ്റിൽ 60 വയസുകാരന്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി മരിച്ചു

By sisira.11 Jun, 2021

imran-azhar

 

 

 

കുവൈത്ത് സിറ്റി: കുവൈറ്റില്‍ 60 വയസുകാരന്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി മരിച്ചു. പ്രദേശിക ദിനപ്പത്രമായ അല്‍ സിയാസയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്‍തത്.

 

ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.

 

വിശദപരിശോധനയ്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. കഴിഞ്ഞ ദിവസം അല്‍ സബാഹിയ ബ്ലോക് 3-യിലായിരുന്നു സംഭവം. ആത്മഹത്യയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.