Wednesday 22 November 2017

ബോബി ഫാന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ കുവൈറ്റിലും പ്രവര്‍ത്തനം ആരംഭിച്ചു

By Subha Lekshmi B R.01 Jul, 2017

imran-azhar

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി ബോബി ഫാന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ രൂപീകൃതമായി. തുടര്‍ന്ന് ഷാബു ആന്‍റണി, സൈനുദ്ദീന്‍ മക്തൂം, റംഷിദ് കെ.പി എന്നിവരെ കുവൈറ്റ് ചാപ്റ്റര്‍ ഭാരവാഹികളായി തിരഞ്ഞെടുത്തു.

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഹമ്മദ് റയീസ് എന്ന പ്രവാസി മലയാളി യുവാവിനുളള ചികിത്സാധനസഹായം ഡോ.ബോബി ചെമ്മണ്ണൂര്‍ കൈമാറി.