Saturday 31 October 2020




സാമ്പത്തിക പ്രതിസന്ധി ; ബുർജ് ഖലീഫയുടെ നിർമാണസ്ഥാപനമായ അറബ്ടെക് ഹോൾഡിങ് പ്രവർത്തനം അവസാനിപ്പിക്കുന്നു

By online desk .03 Oct, 2020

imran-azhar

 

ദുബായ് : ബുർജ് ഖലീഫയുടെ നിർമാണസ്ഥാപനമായ അറബ്ടെക് ഹോൾഡിങ് പി ജെ സി പ്രവർത്തനം അവസാനിപ്പിക്കുന്നു. യു എ ഇ ആസ്ഥാനമായുള്ള കമ്പനി കടക്കെണിയിലതിനെ തുടർന്ന് ഓഹരി ഉടമകൾ വോട്ടിങ്ങിലൂടെ തീരുമാനം എടുക്കുകയായിരുന്നു.നിരവധി മാർഗങ്ങൾ പരിഗണിച്ചതിന് ശേഷമാണ് കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. പദ്ധതി കാലതാമസവും ലാഭവിഹിതത്തിലെ കുറവും മൂലം നിർമാണ കമ്പനികൾ കുറച്ചു വർഷങ്ങളായി പ്രയാസത്തിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനം അവസാനിപ്പിച്ചത്.