Wednesday 24 May 2017

ചി​ക്കു റോ​ബര്‍​ട്ടി​ന്‍റെ ഭര്‍​ത്താ​വിനെ മൊചിപ്പിച്ചു

By kkm posted by Subha Lekshmi B R.28 Mar, 2017

imran-azhar

സലാലയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്‍റെ ഭര്‍ത്താവ് ലിന്‍സന് നാട്ടില്‍ പോകാന്‍ പൊലീസ് അനുമതി. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ 20നു ഭാര്യ ചോാദ്യംചെയ്യലിനുവിളിപ്പിച്ച് കസ്റ്റഡിയില്‍ എടുത്ത ലിന്‍സനെ നൂറിലധികം ദിവസങ്ങള്‍ക്കുശേഷമാണ് ഒമാന്‍ പാലീസ് വിട്ടയച്ചത്. എന്നാല്‍ രാജ്യത്തുനിന്നു പുറത്തുകടക്കാതിരിക്കാനായി പാസ്പോര്‍ട്ട് തടഞ്ഞുവച്ചതിനാല്‍ ഒമാനില്‍ കുടുങ്ങുകയായിരുന്നു.

 

സംഭവം നടന്ന് ഒരു വര്‍ഷം പിന്നിടാനാകുേന്പാഴാണ് ലിന്‍സന് യാത്രാനുമതി ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പാസ്പോര്‍ട്ട് തിരികെ ലഭിച്ച ലിന്‍സന്‍ ഇന്ന് രാവിലെയുള്ള വിമാനത്തില്‍ ബന്ധുവിനൊപ്പം നാട്ടിലേക്ക് തിരിക്കുമെന്ന് അറിയുന്നു.കഴിഞ്ഞവര്‍ഷം ഏപ്രില്‍ 20നാണ് ഒമാനിലെ മലയാളി സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയ കൊലപാതകം നടന്നത്. സലാല ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്സായിരുന്ന എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബര്‍ട്ടിനെ (27) സലാല ടൌണിലെ ഫ്ലാറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ഇതേ ആശുപത്രിയിലെ പി.ആര്‍.ഒ ആയിരുന്നു.
സംഭവദിവസം രാത്രി ഡ്യൂട്ടിയായിരുന്ന ചിക്കു ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് ലിന്‍സന്‍ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് അന്വേഷിച്ച് എത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെടുേന്പാള്‍ ചിക്കു അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. സംഭവത്തിന് ശേഷം വിവരങ്ങള്‍ ചോദിച്ചറിയാന്‍ വിളിപ്പിച്ച ലിന്‍സനെ മൂന്നു മാസത്തിലധികം കഴിഞ്ഞിട്ടാണ് പൊലീസ് വിട്ടയച്ചത്. കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ലിന്‍സനെ തങ്ങളുടെ നിരീക്ഷണത്തില്‍ വെച്ചതെന്നായിരുന്നു പൊലീസ് വെളിപ്പെടുത്തല്‍.

 

നൂറിലധികം ദിവസത്തിന് ശേഷം വിട്ടയച്ചുവെങ്കിലും പാസ്പോര്‍ട്ട് നല്‍കിയിരുന്നില്ല. പുറത്തിറങ്ങിയ ശേഷം ബദര്‍ അല്‍ സമയുടെ നിസ്വ ശാഖയിലും തുടര്‍ന്ന് റൂവിയിലുമാണ് ലിന്‍സന്‍ ജോലി ചെയ്തിരുന്നത്. ചിക്കുവിന്‍റെ ദുരൂഹമരണം നടന്ന് ഒരു വര്‍ഷം പിന്നിടുേന്പാഴും കൊലപാതക കേസിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ചിക്കുവിന്‍റെ കൊലക്ക് ശേഷം സമാന സ്വഭാവത്തിലുള്ള രണ്ടു കൊലപതകങ്ങള്‍കൂടി സലാലയില്‍ നടന്നിരുന്നു.

 

സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിനിയെ കന്പനിയുടെ താമസ സ്ഥലത്ത് കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിലെ പ്രതിയായ യമന്‍ സ്വദേശിയെ 24 മണിക്കൂറിനുള്ളില്‍ പൊലീസ് പിടികൂടിയിരുന്നു.
ഈ കൊലപാതകം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ ഇടുക്കി സ്വദേശിനിയായ നഴ്സിനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ
ഭര്‍ത്താവാണ് മൃതദേഹം കണ്ടത്. ഈ കേസിലും അന്വേഷണം നടന്നുെകാണ്ടിരിക്കുകയാണ്. തുടര്‍ച്ചയായുള്ള കൊലപാതകങ്ങള്‍ സലാലയിലെ പ്രവാസി സമൂഹത്തെ
വിശിഷ്യ മലയാളികളെ ഭീതിയിലാഴ്ത്തിയിരുന്നു.