Tuesday 19 March 2024




ഖഷോഗിയുടെ കൊലപാതകത്തിൽ 18 സൗദി സ്വദേശികൾക്ക് യാത്ര വിലക്ക്

By UTHARA.23 Nov, 2018

imran-azhar

റിയാദ് :  സൗദി വിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് മാധ്യമപ്രവർത്തകനുമായ ഖഷോഗിയുടെ കൊലപാതകത്തിൽ 18 സൗദി സ്വദേശികൾക്ക്  ഫ്രാൻസ് യാത്ര വിലക്ക് കൽപിച്ചു . ഫ്രാൻസ് ഇതുവർഖയെ വിലക്ക് ഏർപ്പെടുത്തിയവരുടെ പേരുവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല .ജർമനിയും ഖഷോഗിയുടെ കൊലപാതകത്തെ തുടർന്ന് യാത്ര വിലക്ക് നൽകിയിരുന്നു .ഖഷോഗിയുടെ കൊലപാതകം ഒക്ടോബര്‍ രണ്ടിന് സൗദി കോണ്‍സുലേറ്റില്‍ വച്ചായിരുന്നു എന്ന്  തുർക്കി  ആരോപണം ഉയർത്തുകയും ചെയ്തിരുന്നു .ഏറെ പ്രതിസന്ധികളാണ് ഖഷോഗിയുടെ കൊലപാതകത്തിലൂടെ സൗദി നേരിടേണ്ടി വരുന്നത് .