Sunday 18 April 2021




കോവിഡിൽ ജോലി നഷ്ട്ടമായ മലയാളിക്ക് ലഭിച്ചത് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏഴുകോടി രൂപ

By vaishnavi c s.04 Feb, 2021

imran-azhar

 

 

ദുബായ്: ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴുകോടിയിലധികം രൂപയുടെ സമ്മാനം കാസർകോട് സ്വദേശിയായ നവനീത് സജീവിന് . നാലുവർഷമായി അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു നവനീത്. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് ആ കമ്പനിയിൽ നിന്നും ജോലി നഷ്ടമായി. ഡിസംബർ 28 നാണ് നവനീതിന്റെ അവസാന പ്രവർത്തി ദിനം. പുതിയ ജോലിക്കായുള്ള ഇന്റർവ്യൂ കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് സമ്മാനം ലഭിച്ചു എന്നറിയിച്ചുകൊണ്ടുള്ള ഫോൺ വന്നത്. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് നവനീത് ടിക്കറ്റ് എടുത്തത്.