Thursday 25 April 2019


ഏപ്രിൽ 20ന് അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്‍റെ നിർമാണം ആരംഭിക്കും

By uthara .11 Feb, 2019

imran-azhar

 

അബുദാബി: ഏപ്രിൽ 20ന് അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്‍റെ നിർമാണം ആരംഭിക്കും . ബാപ്സ് സ്വാമിനാരായൺ സൻസ്ഥയുടെ ആത്മീയാചാര്യനായ സ്വാമി മഹന്ത് മഹാരാജിന്‍ നേതൃത്വത്തിലാണ് അബുദാബിയിൽ ചടങ്ങുകൾ നടകുന്നത് . ശിലാന്യാസ ചടങ്ങുകൾ സ്വാമി മഹാരാജിന്‍റെ പ്രഥമ യുഎഇ സന്ദർശനത്തോടനു ബന്ധപ്പെട്ടാണ് ഏപ്രിൽ 18 മുതൽ 29 വരെ ചടങ്ങുകൾ നടക്കുന്നത് .അബുദാബിയിൽ വരും ദിവസങ്ങളില്‍ നിർമാണം പുരോഗമിക്കുന്ന ശിലകളും മറ്റും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കപ്പൽവഴിയും വിമാനമാർഗ്ഗത്തിലൂടെയും എത്തിക്കും .

 


2020 ഏപ്രിലിൽ ആദ്യഘട്ട നിർമാണം പൂർത്തീകരിക്കുമെന്ന് ബാപ്സ് സ്വാമിനാരായൺ സൻസ്ഥ അറിയിച്ചു. 13 ഏക്കര്‍ സ്ഥലം കൂടി യു.എ.ഇ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ അബുദാബിയില്‍ നിർമാണം നടത്തുന്ന ക്ഷേത്രത്തിന്റെ വാഹന പാര്‍ക്കിംഗിന് വേണ്ടിയും 10 ഏക്കര്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും മറ്റും ആയി അനുവദിക്കുകയുണ്ടായി .

 

യുഎഇ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി എല്ലാ മതസ്ഥരെയും സംസ്‌കാരങ്ങളെയും സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്രത്തിന് സ്ഥലം അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുവദിച്ചിരിക്കുന്നത് . മദ്ധേക്ഷ്യയില്‍ ഹിന്ദു മത ആചാരങ്ങളുടെ ഭാഗമായി നിര്‍മ്മിക്കുന്ന ആദ്യ ക്ഷേത്രം എന്ന പ്രത്യേകതയും ഉണ്ട് .