Tuesday 19 March 2024




സൗദിയിൽ പൊതുവരുമാനത്തിൽ വൻ വർദ്ധനവ്

By uthara.03 Nov, 2018

imran-azhar

റിയാദ് :  ഒൻപതു മാസത്തിനിടെ  സൗദിയുടെ പൊതുവരുമാനത്തിൽ വൻ വർദ്ധനവ്. രാജ്യത്തിൻറെ പൊതുവരുമാനം 66,311 കോടി റിയാൽ  രേഖപ്പെടുത്തി . 47 ശതമാനം  വളർച്ചയാണ്  സൗദിയുടെ പൊതുവരുമാനത്തിൽ  വർദ്ധനവ് ഉണ്ടായതായി ധനമന്ത്രാലയം വ്യക്തമാക്കിയത് .കഴിഞ്ഞ വർഷത്തെ  അപേക്ഷിച്ച് 57  ശതമാനം വളർച്ചയാണ്  ഉണ്ടായിരിക്കുന്നത് . പെട്രോൾ ഇതര മേഘലയിൽ നിന്നും സാമ്പത്തിക നേട്ടമുണ്ടാകുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതികളുടെ വിജയത്തിന്റെ ഫലമായാണ് പൊതുവരുമാനത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത് .സാമ്പത്തിക പരിഷ്ക്കരണങ്ങളുടെ ഫലം കൂടയായതു കൊണ്ടാണ് ഇങ്ങനെ ഒരു നേട്ടം  കൈവരിക്കാൻ സാധിച്ചത് .