Sunday 23 April 2017

സൗദിയിലെ തൊഴിലന്വേഷകരില്‍ എണ്‍പത് ശതമാനവും വനിതകളെന്ന്: റിപ്പോര്‍ട്ട്

By BINDU PP.18 Apr, 2017

imran-azhar

 

 

 

സൗദിയിൽ എണ്‍പത് ശതമാനം വനിതകളാണ് തൊഴിലന്വേശിക്കുന്നതെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാരൃം വൃക്തമാക്കിയിട്ടുള്ളത്. സൗദി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്‌സാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.2016ലെ റിപ്പോര്‍ട്ട് പ്രകാരം സൗദിയിലെ തൊഴിലന്വേഷകരില്‍ നാലില്‍ മുന്ന് ഭാഗവും വനിതകളാണ്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്‌സാണ് 2016ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. റിപ്പോര്‍ട്ട് പ്രകാരം 80.6 ശതമാനം വനിതകളാണ് ജോലിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.വിദൃാസമ്പന്നരായ യുവതികള്‍ക്ക് ജോലി നല്‍കാന്‍ മാത്രം പൊതു സ്വകാരൃ മേഖലകളില്‍ ഒഴിവില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. പെന്‍ഷന്‍പറ്റി പിരിയും വരെ സൗദിയിലെ വനിതകള്‍ ജോലി അന്വേഷണം തുടരുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും റിപ്പോര്‍ട്ട് സുചന നല്‍കുന്നു.