Saturday 23 February 2019


യു.എ.ഇയില്‍ 1125ലധികം തടവുകാര്‍ക്ക് കൂടി മോചനം

By UTHARA.28 Nov, 2018

imran-azhar

റിയാദ് : യു.എ.ഇയില്‍ ദേശീയദിനം പ്രമാണിച്ച്  1125ലധികം തടവുകാര്‍ക്ക് കൂടി മോചനം . ജയിലില്‍നിന്ന് വിട്ടയക്കുന്നത് നല്ല നടപ്പ് അടിസ്ഥാനമാക്കിയാണ്. ദുബൈയിലെ ജയിലില്‍ നിന്ന് 625 തടവുകാരെയും, റാസല്‍ ഖൈമയില്‍ 205, അജ്മാനില്‍ 90, ഷാര്‍ജ 182 തടവുകാരെയും  ആണ് യു.എ.ഇയില്‍ ദേശീയദിനം പ്രമാണിച്ച് മോചിതരാകുന്നത്  യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനും 85 പേര്‍ക്ക് ജയില്‍മോചനം നല്‍കാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു .തടവ് കാലത്ത് ജയിലിനുള്ളിൽ നല്ല രീതിയിലുള്ള പെരുമാറ്റം പുറത്തെടുത്തവര്‍ക്കാണ് ജയിൽ  മോചനത്തിനായി  പ്രാഥമിക പരിഗണന ലഭ്യമായിട്ടുള്ളത് .ക്രിമിനൽ കേസുകളിൽ  ഉള്ളവർ മോചിതരാകില്ല .