Tuesday 18 December 2018


മലയാളി യുവാവിന് അൽ ഐനിലെ യു.എ.ഇ സർവകലാശാലയിൽനിന്ന്​ ഡോക്​ടറേറ്റ്

By Greeshma G Nair.29 Apr, 2017

imran-azhar

 

 

അബുദാബി : മലയാളി യുവാവിന് അൽ ഐനിലെ യു.എ.ഇ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് .

പ്രഫ. സെഹമുദ്ദീൻ ഗൽദാരിയയുടെ കീഴിൽ, അർബുദ ചികിത്സക്കുള്ള സാൻഗ്യുനാരിൻ എന്ന ഒൗഷധത്തെകുറിച്ചാണ് അനീസ് റഹ്മാൻ പഠനം നടത്തിയത്.

അബൂദബി ന്യൂയോർക്ക് സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ അസോസിയേറ്റായി ഇദ്ദേഹത്തിന് പ്രവേശനം ലഭിച്ചിട്ടുണ്ട്.

കണ്ണൂർ പുതിയങ്ങാടി അബ്ദുൽ മജീദ് ആയിശ ദമ്പതികളുടെ മകൻ അനീസ് റഹ്മാനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ഫാത്തിമത്ത് ഷഹ്നയാണ് അനീസ് റഹ്മാെൻറ ഭാര്യ. മക്കൾ: ആഹിൽ ഫാസ്, ആയിശ സിംറ.