Monday 22 April 2019


ഒമാനില്‍ ഇരുപത് വര്‍ഷമായി തടവിലായിരുന്ന മലയാളി തടവുകാര്‍ക്ക് മോചനമായി

By Anju N P.16 Feb, 2018

imran-azhar

 

ഒമാനില്‍ ഇരുപത് വര്‍ഷമായി തടവിലായിരുന്ന മലയാളി തടവുകാര്‍ക്ക് മോചനം. ഒമാന്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷാജഹാന്‍, ആലപ്പുഴ വളഞ്ഞവഴി സ്വദേശി സന്തോഷ് കുമാര്‍ എന്നിവരെയാണ് മോചിപ്പിച്ചത്.

 


സിനാവ് സൂഖില്‍ പാകിസ്താന്‍ സ്വദേശികള്‍ രണ്ട് ഒമാന്‍ പൌരന്മാരെ കൊലപ്പെടുത്തിയ കേസിലാണ് മലയാളികളായ ഷാജഹാനെയും സന്തോഷ് കുമാറിനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത് . ഇവര്‍ ജോലി ചെയ്തിരുന്ന കടകളില്‍നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കേസില്‍ നാല് പാകിസ്താനികളെ വധശിക്ഷക്ക് വിധേയമാക്കുകയും ഒരാളെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിടുകയും ചെയ്തിരുന്നു. മലയാളികളുടെ മോചനത്തിനായി മസ്‌കത്ത് ഇന്ത്യന്‍ എംബസിയും സാമൂഹിക പ്രവര്‍ത്തകനായ ഹബീബ് തയ്യിലും ഏറെ നാളുകളായി പരിശ്രമിച്ചുവരുകയായിരുന്നു. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിച്ചിരുന്ന മനാഫ്, ഭരതന്‍പിള്ള , നവാസ് എന്നീ മലയാളികളും മോചിതരായിട്ടുണ്ട്.