Tuesday 17 October 2017

സൗദി അറേബ്യയില്‍ പൊതുമാപ്പ് ഇനി ഉണ്ടാവില്ല: മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ

By BINDU PP.05 Apr, 2017

imran-azhar

 

 


റിയാദ്: സൗദി അറേബ്യയില്‍ ഇനി പൊതുമാപ്പ് ഉണ്ടാവില്ല. പാസ്‌പോര്‍ട്ട് വകുപ്പ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്യയാണ് ഇത് അറിയിച്ചത്. ഈ വര്‍ഷം നടത്തിയ പൊതുമാപ്പ് അവസാനിക്കെ ആറ് ദിവസത്തിനിടെ ഏഴായിരം നിയമലംഘകര്‍ രാജ്യം വിട്ടതായി അദ്ദേഹം സൂചിപ്പിച്ചത്.റിയാദ് മലസിലെ ഫൈനല്‍ എക്‌സിറ്റ് അനുവദിക്കുന്ന പാസ്‌പോര്‍ട്ട് കേന്ദ്രം സന്ദര്‍ശിച്ചതിനു ശേഷമാണ് മേജര്‍ പുതിയ തീരുമാനം വ്യക്തമാക്കിയത്.സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിയ വിദേശികളില്‍ കൂടുതല്‍ പാക്കിസ്ഥാന്‍ പൗരന്മാരാണ്. രണ്ടാമത് ഇന്ത്യക്കാരും.തീര്‍ത്ഥാടനം, ബിസിനസ്സ്, വിസിറ്റിങ് എന്നിവയ്ക്കായി എത്തിയിട്ട് സൗദിയില്‍ തങ്ങിയവരാണ് അധികവും. നിയമലംഘകര്‍ക്ക് ശിക്ഷയില്ലാതെ നാടുവിടാനുള്ള അവസരമാണിത്.