Friday 22 February 2019


പച്ചക്കറികളിലെ അമിത കീടാനാശിനി പ്രയോഗത്തിനെതിരെ ഇന്ത്യക്ക് സൗദിയുടെ മുന്നറിയിപ്പ്

By uthara .25 Jan, 2019

imran-azhar

 

റിയാദ്: അമിത കീടാനാശിനി പ്രയോഗം ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഉള്ളതിനെതിരെ ഇന്ത്യക്ക് സൗദിയുടെ മുന്നറിയിപ്പ്. അളവില്‍ കൂടുതല്‍ കീടനാശിനി ഇറക്കുമതി ചെയ്ത ചില പച്ചക്കറികളില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് സൗദി മുന്നറിയിപ്പ് നൽകിയത് . രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ മുൻനിർത്തിയാണ് അധികൃതര്‍ മുന്നറിയിപ്പ് നൽകിയത് എന്ന് വ്യക്തമാക്കി. പച്ചമുളകിന്റെ ഇറക്കുമതി 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ നിർത്തലാക്കിയിരുന്നു . അളവില്‍ കൂടുതല്‍ കീടനാശിനി കണ്ടെത്തിയതിനെ തുടർന്ന് ആണ് നിർത്തലാക്കിയത് .