Wednesday 03 June 2020




ഹൃദയാഘതത്തെ തുടർന്ന് മരിച്ച പാലക്കാട് സ്വദേശിയുടെ മൃതദേഹം രണ്ടുമാസത്തിനുശേഷം നാട്ടിലെത്തിച്ചു

By online desk .13 May, 2020

imran-azhar

റിയാദ്: ഹൃദയാഘതത്തെ തുടർന്ന് മരിച്ച പാലക്കാട് സ്വദേശിയുടെ മൃതദേഹം രണ്ടുമാസത്തിനുശേഷം നാട്ടിലെത്തിച്ചു . റിയാദിൽ വെച്ചുമരിച്ച പാലക്കാട് സ്വദേശി ഹരിദാസ് വാസുവിന്റെ (56) മൃതദേഹമാണ് രണ്ടുമാസത്തിനുശേഷം നാട്ടിലെത്തിച്ചത് . കിംഗ് അബ്ദുള്ള റോഡിലുള്ള അല്‍ ദുഹാമി ട്രേയ്ഡിങ്ങ് കമ്പനിയില്‍ കഴിഞ്ഞ 25 വര്‍ഷമായി ട്രൈലര്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം .

 

ഭക്ഷണം കഴിക്കുമ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്ന വഴിയാണ് മരണം സംഭവിച്ചത് . മാർച്ച് ആദ്യവാരത്തിൽ മരിച്ച ഹരിദാസിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് കോവിഡിന്റെ ഭാഗമായി സൗദിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. രണ്ട് മാസമായി മൃതദേഹം സുമേഷിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

 


ലോക്ക് ഡൗൺ സമയത്തും മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗം നസീര്‍ മുള്ളൂര്‍ക്കര കമ്പനിയുമായും എംബസിയുമായും ബന്ധപ്പെട്ട് എല്ലാ രേഖകളും ശരിപ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്ക് കത്തിരിക്കുകയായിരുന്നു.രണ്ടുമാസത്തിനിപ്പുറം കേന്ദ്രസര്‍ക്കാര്‍ അനുമതി വന്നതോടെ റിയാദ് - കൊച്ചിന്‍ എമിറേറ്റ്‌സ് കാര്‍ഗോ വിമാനത്തില്‍ മൃതദേഹം നാട്ടില്‍ എത്തിച്ചു.