By vaishnavi .04 Feb, 2021
അബുദാബിയിലെ സ്കൂളുകൾ ഈ മാസം 14 ന് തുറക്കും. സ്കൂളിൽ നേരിട്ടെത്തി പഠിക്കാൻ രജിസ്റ്റർ ചെയ്ത എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾക്ക് ക്ളാസിലെത്താം അതേസമയം ഇ-ലേണിങ് തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വര്‍ഷാവസാനം വരെ അതു തുടരാനും അനുമതിയുണ്ട്. സ്കൂളുകൾ തുറക്കുന്നതിനായി ദേശീയ അത്യാഹിത,ദുരന്ത നിവാരണ സമിതിയും ശുപാർശ ചെയ്തിരുന്നു. ശൈത്യകാല അവധിക്കുശേഷം യുഎഇയില്‍ ജനുവരി മൂന്നിനു സ്കൂള്‍ തുറന്നെങ്കിലും 2 ഘട്ടമായി 5 ആഴ്ചത്തേക്കു ഇ-ലേണിങ് തുടരാന്‍ അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് നിര്‍ദേശിച്ചിരുന്നു.