Monday 16 December 2019




ഭാരത് ഭവന് സൗദി സാംസ്‌കാരിക പുരസ്‌കാരം

By online desk.12 Nov, 2019

imran-azhar

 

തിരുവനന്തപുരം : സൗദി അറേബിയയിലെ ആദ്യ ഇന്ത്യന്‍ സാംസ്‌കാരികോത്സവത്തിലെ കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് എക്‌സലന്‍സ് അവാര്‍ഡിന് ഭാരത് ഭവന്‍ അര്‍ഹമായി.

 

നവംബര്‍ ഏഴ് എട്ട് തീയതികളില്‍ വന്‍ പ്രേക്ഷക പങ്കാളിത്തത്തോടെ റിയാദില്‍ നടന്ന പ്രഥമ അഹ്ലന്‍ കേരള ഫെസ്റ്റില്‍ അറബ് -കേരള സൗഹൃദ വഴികളെ വൈവിദ്ധ്യമാര്‍ന്ന കലാരൂപങ്ങളിലൂടെ ആവിഷ്‌കരിച്ച സംവിധായകന്‍ പ്രമോദ് പയ്യന്നൂരിന് കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് ഐക്കണ്‍ അവാര്‍ഡ് സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി എക്‌സ്‌പോ ഹൊറൈസണ്‍ എം ഡി മുഹമ്മദ് അല്‍ മുഹമ്മദ് സമ്മാനിച്ചു. പുരസ്‌കാരദാന ചടങ്ങില്‍ കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍, വി കെ ഹംസ അബ്ബാസ്, മുഹമ്മദ് ഷഹീന്‍, കേരള സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡി ആര്‍ സദാശിവന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.