Tuesday 22 May 2018

'ബോണ്‍ എ കിംഗ്' : 35 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയില്‍ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം

By Anju N P.15 Dec, 2017

imran-azhar

 

 

35 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത് ഫൈസല്‍ രാജാവിന്റെ കഥ പറയുന്ന ചിത്രം 'ബോണ്‍ എ കിംഗ്'. ഹെന്റി ഫൈസര്‍ബെര്‍ട്ട് തിരക്കഥയും സംവിധാനം നിര്‍വഹിച്ച ചിത്രം സംവിധാനം ചെയ്യുന്നത് അഗസ്റ്റോ വില്ലറോങ്ങോയാണ്.

 

ലോര്‍ഡ് കഴ്‌സണ്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയവരുമായി നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 14 വയസില്‍ ഒറ്റക്ക് ഇംഗ്ലണ്ടില്‍ പോയ സൗദി രജാവ് ഫൈസലിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. മാര്‍ച്ചിലാണ് ചിത്രത്തിന്റെ റിലീസിംഗ് സമയം.


1980 കളിലാണ് സൗദി അറേബ്യയില്‍ സിനിമ നിരോധിക്കുന്നത്. സ്ത്രീയും പുരുഷനും ഒരുമിച്ച് അഭിനയിക്കുന്ന ഇത്തരം വിനോദോപാധികള്‍ മുസ്ലീം രാജ്യമായ സൗദിക്കു ചേര്‍ന്നതല്ലെന്ന വിശദീകരണത്തിലായിരുന്നു അന്ന് സിനിമ നിരോധിച്ചത്.