Sunday 12 July 2020




യുഎഇയില്‍ ശക്തമായ മഴക്ക് സാധ്യത

By online desk.10 Dec, 2019

imran-azhar

 

ദുബായ് : യുഎഇയില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. നാളെ അര്‍ധരാത്രി മുതല്‍ ബുധന്‍ വരെ ദുബായിലും വടക്കന്‍ എമിറേറ്റുകളിലും മഴയ്ക്ക് സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ പടിഞ്ഞാറന്‍ തീരത്തു നിന്നു ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

 

തീരദേശമേഖലയില്‍ കാറ്റ് കൂടുതല്‍ ശക്തമാകുകയും കടല്‍ പ്രക്ഷുബ്ധമാകുകയും ചെയ്യുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. വാദികള്‍ നിറയാനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടാകാനും സാധ്യതയുണ്ട്. അതേസമയം, ശനി വൈകിട്ടും ഞായറാഴ്ചയും വിവിധ എമിറേറ്റുകളില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, റാസല്‍ൈഖമ, ഫുജൈറ എന്നിവിടങ്ങളിലെ ചില പ്രധാന റോഡുകളില്‍ വെള്ളക്കെട്ടുണ്ടായി.