Thursday 25 April 2019


രാത്രി സമയങ്ങളിൽ നിർമാണ ജോലികൾ ഇനി അനുവദിക്കാനാകില്ലെന്ന് മസ്കത്ത്

By uthara .15 Jan, 2019

imran-azhar

 

മസ്കത്ത് : നിർമാണ ജോലികൾ ഇനി മുതൽ രാത്രി സമയങ്ങളിൽ അനുവദിക്കാനാകില്ലെന്ന് മസ്കത്ത് നഗരസഭ മുന്നറിയിപ്പ് നൽകി . നഗരസഭാ നിയമത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച ലംഘനമാണിത്. നഗരസഭാ ഹോട്ട്ലൈനിലോ,റോയൽ ഒമാൻ പൊലിസിലോ പബ്ലിക് പ്രോസിക്യൂഷനിലോ നിയമലംഘനങ്ങൾ നടത്തുന്നത് ശ്രദ്ധിക്കപ്പെടുകയാണെങ്കിൽ പരാതിപ്പെടാം എന്നും മസ്കത്ത് നഗരസഭ അറിയിച്ചു .അനുവദനീയമായ സമയം കഴിഞ്ഞും നിയമം ലംഘിച്ചു കൊണ്ട് കരാറുകാർ ജോലികൾ തുടരുന്നത് ശ്രദ്ധയിൽ പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു നടപടി .1992ലെ നഗരസഭാ നിയമത്തിന്റെ 104ാം വകുപ്പ് അനുസരിച്ച് സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ സമയത്ത് നിർമാണ ജോലികൾ പാടില്ലെന്നാണ് നിഷ്കർഷിക്കുന്നത്.