Thursday 28 January 2021




സൗദിയിൽ പുതുതായി 232 പേർക്ക് കൂടി കോവിഡ്

By online desk .30 Nov, 2020

imran-azhar

 


സൗദി: സൗദിയിൽ പുതുതായി 232 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതോടെ രാജ്യത്തെ ആകെ കോവിഡ് 19 ബാധിതരുടെ എണ്ണം 3,57,360 ആയി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതോടെ ആകെ മരണ സംഖ്യ 5896 ആയി. ചികിത്സയിലായിരുന്ന 393 പേര്‍ രോഗമുക്തരായി. രോഗമുക്തരുടെ  എണ്ണം 3,46,802 ആയി ഉയര്‍ന്നു. സൗദിയിൽ നിലവിൽ 4662 പേരാണ് കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലുള്ളത് അതിൽ 659 പേരുടെ നില ഗുരുതരമായി തുടരുകായാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.8 ശതമാനമായി ഉയര്‍ന്നു.