Saturday 15 August 2020




കോവിഡ് ; സൗദിയിൽ മൂന്നു മലയാളികൾ മരിച്ചു

By online desk .30 Jun, 2020

imran-azhar


കോവിഡ് സൗദിയിൽ മൂന്നു മലയാളികൾ മരിച്ചു. ആലപ്പുഴ കായംകുളം ചാരുംമൂട് സ്വദേശി സൈനുദ്ദീന്‍ സുലൈമാന്‍ റാവുത്തര്‍ (47), കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍ സ്വദേശി പി.എസ്. രാജീവ് (53) എന്നിവര്‍ ദമ്മാമിലും തിരുവനന്തപുരം ബീമാപള്ളി സ്വദേശി പുതുവല്‍ പുരയിടം മുഹമ്മദ്‌ നൂഹ് മകന്‍ മുഹമ്മദ് സലിം (45) ബുറൈദയിലുമാണ് മരിച്ചത്.കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഖോബാറിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് സൈനുദ്ദീന്‍ സുലൈമാന്‍ റാവുത്തരുടെ മരണം.

14 വര്‍ഷമായി ബുറൈദയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മരിച്ച മുഹമ്മദ് സലീം. പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് മനസിലായതിനാല്‍ 10 ദിവസമായി വീട്ടില്‍ തന്നെ ക്വറന്‍റീനില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെ ശ്വാസതടസ്സം കൂടിയതിനാല്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അബ്ഖൈഖില്‍ ജോലി ചെയ്തിരുന്ന പി.എസ്. രാജീവിന് രണ്ടാഴ്ചമുൻപാണ് കടുത്ത പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടത്. അബ്ഖൈഖിലെ ആശുപത്രിയില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയായി ദമ്മാം മെഡിക്കല്‍ കോംപ്ലക്സില്‍ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു തിങ്കളാഴ്ച വൈകിട്ടോടെ ആണ് മരിക്കുന്നത്