Saturday 15 August 2020




ഖത്തറിൽ കോവിഡ് മരണം 110 ആയി

By online desk .27 Jun, 2020

imran-azhar

 


ഖത്തർ : ഇന്ന് കോവിഡ് ബാധിച്ചു ഒരാൾ കൂടി മരിച്ചതോടെ ഖത്തറിൽ മരണനിരക്ക് 110 ആയി. 77 വയസുള്ളയാളാണ് മരിച്ചത്.പുതിയ രോഗികളുടെ എണ്ണം 879 ആണ് . 3,777 പേരില്‍ നടത്തിയ പരിശോധനയില്‍ 879 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 2 ദിവസങ്ങളിലായി 1,000 ത്തില്‍ താഴെയാണ് പ്രതിദിന രോഗസംഖ്യ.

രോഗവിമുക്തരുടെ എണ്ണം 77,225 ആയി വര്‍ധിച്ചിട്ടുണ്ട്. 16,328 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 205 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമായ 3,45,691 പേരില്‍ രോഗബാധിതരുടെ എണ്ണം 93,663 ആയി .