Friday 05 March 2021




കോവിഡ്: സൗദി അറേബ്യയില്‍ വീണ്ടും ആശ്വാസക്കണക്ക്

By Web Desk.13 Feb, 2021

imran-azhar

 


റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് നിലയില്‍ വീണ്ടും നേരിയ ആശ്വാസം. പ്രതിദിന രോഗികളുടെ എണ്ണത്തെക്കാള്‍ മുകളിലാണ് ഇപ്പോള്‍ രോഗമുക്തരുടെ എണ്ണം.

 

ശനിയാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 337 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 356 പേര്‍ രോഗമുക്തി നേടി.

 

രാജ്യത്ത് വിവിധയിടങ്ങളിലായി നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 372410 ആയി. ഇതില്‍ 363303 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6428 ആയി.

 

2679 പേര്‍ ചികിത്സയില്‍ കഴിയുന്നു. അതില്‍ 456 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

 

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനം ആയി. മരണനിരക്ക് 1.7 ശതമാനമാണ്.

 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 161, കിഴക്കന്‍ പ്രവിശ്യ 72, മക്ക 46, അല്‍ഖസീം 11, ഹാഇല്‍ 10, അല്‍ജൗഫ് 7, വടക്കന്‍ അതിര്‍ത്തി മേഖല 7, മദീന 5, അസീര്‍ 5, ജീസാന്‍ 4, നജ്‌റാന്‍ 4, അല്‍ബാഹ 3, തബൂക്ക് 2.