Tuesday 22 September 2020




കുവൈറ്റിൽ കോവിഡ് ബാധിച്ചു പ്രവാസി മലയാളി മരിച്ചു

By online desk .14 Jul, 2020

imran-azhar

 


കുവൈറ്റ് : കുവൈറ്റിൽ കോവിഡ് ബാധിച്ചു പ്രവാസി മലയാളി മരിച്ചു . കണ്ണൂർ കൂത്തുപറമ്പ് കൊളവല്ലൂര്‍ സ്വദേശി മുണ്ടിയന്റവിട മഹമൂദ് ആണ് മരിച്ചത്. വൈറസ് ബാധയെത്തുടർന്ന് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്ത് വര്‍ഷമായി കുവൈറ്റിലെ അബുഹലീഫ സാസില്‍ ജീവനക്കാരനായിരുന്നു.തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ഡയലിലിസിസ് നടത്തിവരികയായിരുന്നു കുവൈറ്റ് കെഎംസിസി അംഗമാണ് ഇദ്ദേഹം .പിതാവ-് മൂസ ഹാജി, മാതാവ്- ബിയ്യാത്തു. നഫീസയാണ് ഭാര്യ. അസ്മ, സുഹൈല്‍, സുഹാന, സല്‍മാന്‍ എന്നിവര്‍ മക്കളാണ്.