Tuesday 22 September 2020




കോവിഡ് കുവൈറ്റിൽ ഒരു മലയാളികൂടി മരിച്ചു

By online desk .16 Jul, 2020

imran-azhar

 

കുവൈത്ത് സിറ്റി:കോവിഡ് കുവൈറ്റിൽ ഒരു മലയാളികൂടി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര മങ്കുഴി സ്വദേശി ജ്ഞാന മുത്തന്‍ തോമസ് (66) ആണു ജാബിര്‍ ആശുപത്രിയില്‍ മരിച്ചത്. അദ്ദേഹം സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവര്‍ ആയിരുന്നു. ഭാര്യ ജലജ മക്കൾ . മക്കള്‍: സുജിത, സുമി, ജിനിത. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിച്ചു. ഇതോടെ കുവൈത്തില്‍ കൊവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 51 ആയി.