Tuesday 22 September 2020




കോവിഡ് ; റിയാദിൽ ഒരു മലയാളി കൂടി മരിച്ചു

By online desk .14 Jul, 2020

imran-azhar

 

റിയാദ്: കോവിഡ് ബാധയെ തുടർന്ന് റിയാദിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം മയ്യനാട് കാക്കോട്ടുമല സ്വദേശി ജോഹോസ് വീട്ടില്‍ ജോളി ഫ്രാന്‍സിസ് (53) ആണ് മരിച്ചത്. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയിലെ യാംബു വ്യവസായ നഗരത്തില്‍ വെച്ചായിരുന്നു മരണം. യാംബുവിലെ ഒരു സ്വകാര്യ കമ്പനിയിൽ 20 വർഷമായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. ഈ മാസം എട്ടാം തിയ്യതിയാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് തിങ്കളാഴ്ച്ച രാവിലെ ശ്വാസതടസ്സം മൂലം താമസ സ്ഥലത്തു വെച്ചാണ് മരിച്ചത്