Thursday 16 July 2020




കോവിഡ് റിയാദിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

By online desk .28 Jun, 2020

imran-azhar

 

ദമാം : കോവിഡ് ബാധയെ തുടർന്ന് ‌ സൗദി അറേബ്യയിലെ റിയാദില്‍ ചികിത്സയിലായിരുന്ന ആലപ്പുഴ പുന്നപ്ര സ്വദേശി മരിച്ചു. വാടക്കല്‍ ജാക്‌സണ്‍ ജോസഫ് (53) ആണ് റിയാദിലെ മുസാഹ്മിയ ജനറല്‍ ആശുപത്രിയില്‍ ‌ മരിച്ചത്.കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂണ്‍ 14നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുസാഹ്മിയയില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഷെര്‍ളി, മൂന്ന് മക്കളുണ്ട്.