Saturday 15 August 2020




കോവിഡ് ; മലയാളി സൗദിയിൽ മരിച്ചു

By online desk .23 Jun, 2020

imran-azhar

 

 

റിയാദ്:സൗദി അറേബിയയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ കല്ലേറ്റിൻകര ഐശ്വര്യ വിഹാറിൽ വിനോദ് ചിറയത്താണ് (65) മരിച്ചത് . അൽകോബാറിൽ ആയിരുന്നു അന്ത്യം 27 വർഷമായി ഒരു സ്വകാര്യ കോൺട്രാക്ടിങ് കമ്പനിയിൽ മാനേജർ ആയിരുന്നു .

പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ പത്തു ദിവസമായി അൽ കോബാർ ദോസരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ശ്വാസ തടസ്സം ശക്തമായതോടെ അൽ കോബാർ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഭാര്യ: ഷീല. മക്കൾ: ഐശ്വര്യ, അശ്വിൻ.