Friday 27 May 2022




യുഎഇയില്‍ കൊവിഡ് രോഗമുക്തരുടെ എണ്ണം ഉയരുന്നു; പുതിയ കൊവിഡ് കേസുകള്‍ അഞ്ഞൂറില്‍ താഴെ മാത്രം

By Lekshmi.24 Mar, 2022

imran-azhar

 

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 800 പേരാണ് രോഗമുക്തരായത്.യുഎഇയില്‍ ഇന്ന് 390 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,89,105 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,61,848 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.